Map Graph

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്

തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം

ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ കേരളത്തിലെയും ഭാരതത്തിലെയും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ, Mint (newspaper) ഈ കലാലയത്തെ തെരഞ്ഞെടുത്തു. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്ന അനേകം വ്യക്തികൾ മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരംഭകരായും വൻകിട കമ്പനികളുടെ മേധാവികളായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും മറ്റു സാമൂഹ്യരംഗങ്ങളിലും പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Read article
പ്രമാണം:GEC_Thrissur_Logo.JPGപ്രമാണം:Gectcr.jpgപ്രമാണം:Gec_thrissur.jpg